ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പശ്ചിമ ബംഗാളിലെ ദുർഗാപൂർ കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയായ മെഡിക്കൽ വിദ്യാർഥിനി. അക്രമികൾ കോളേജിന് അടുത്തുള്ള കാട്ടിൽ വെച്ച് തന്നെ എങ്ങനെ കീഴടക്കിയെന്നത് അടക്കം പെൺകുട്ടി വെളിപ്പെടുത്തുന്നു. ഇവരെ ചികിത്സിക്കുന്ന ഡോക്ടറുടെ മുമ്പാകെ നൽകിയ പ്രസ്താവന ഇന്ത്യാ ടുഡേയ്ക്ക് ലഭിച്ചു
“അവർ വാഹനം ഉപേക്ഷിച്ച് ഞങ്ങളുടെ അടുത്തേക്ക് വരുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. ഞങ്ങൾ കാട്ടിലേക്ക് ഓടാൻ തുടങ്ങി. അപ്പോൾ ആ മൂന്ന് പേർ ഞങ്ങളുടെ പിന്നാലെ ഓടി വന്നു, എന്നെ പിടിച്ചു, കാട്ടിലേക്ക് വലിച്ചിഴച്ചു,” അതിജീവിത പറഞ്ഞു.



