ഇസ്രായേലും ഹമാസും തമ്മിലുള്ള പുതിയ ഗാസ വെടിനിർത്തൽ കരാറിന് കീഴിലുള്ള ആദ്യ ബന്ദി മോചനം വിജയകരം. തിങ്കളാഴ്ച രാവിലെ ഏഴ് ഇസ്രായേലി ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. ഈറ്റൻ മോർ, ഗാലി, സിവ് ബെർമൻ, മതാൻ ആൻഗ്രിസ്റ്റ്, ഒമ്രി മിറാൻ, ഗൈ ഗിൽബോവ ദലാൽ, അലോൺ അഹെൽ എന്നിവരെയാണ് ആദ്യം കൈമാറിയത്.
കരാറിന്റെ ഭാഗമായി, ഇസ്രായേലിൽ തടവിലാക്കപ്പെട്ട 1,900-ലധികം പലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി 20 ജീവിച്ചിരിക്കുന്ന ഇസ്രായേലി ബന്ദികളെ വിട്ടയക്കും. ആദ്യ ഏഴ് പേരുടെ മോചനത്തോടെ, എവ്യാറ്റർ ഡേവിഡ്, അലോൺ ഒഹെൽ, അവിനാറ്റൻ ഓർ, ഏരിയൽ കുനിയോ, ഡേവിഡ് കുനിയോ, നിമ്രോഡ് കോഹൻ, ബാർ കുപ്പർസ്റ്റൈൻ, യോസെഫ് ചൈം ഒഹാന, സെഗെവ് കൽഫോൺ, എൽക്കാന ബോഹ്ബോട്ട്, മാക്സിം ഹെർകിൻ, ഈറ്റൻ ഹോൺ, റോം ബ്രാസ്ലാവ്സ്കി എന്നിവരുൾപ്പെടെ 13 ഇസ്രായേലി ബന്ദികൾ കൂടി ഈ ആദ്യ ഘട്ടത്തിൽ തിരിച്ചെത്തും.



