പശ്ചിമ ബംഗാൾ ദുർഗാപൂരിലെ ആശുപത്രി വളപ്പിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മറ്റ് രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. കൊൽക്കത്തയിൽ നിന്ന് ഏകദേശം 170 കിലോമീറ്റർ അകലെ ദുർഗാപൂരിലെ ശോഭാപൂരിനടുത്തുള്ള ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്.

ഒഡീഷയിലെ ജലേശ്വർ സ്വദേശിയായ പെൺകുട്ടി വെള്ളിയാഴ്ച വൈകുന്നേരം ആശുപത്രി കെട്ടിടത്തിന് പിന്നിലുള്ള ഒരു പ്രദേശത്ത് വെച്ച് ബലാത്സംഗത്തിന് ഇരയാകുകയായിരുന്നു. രാത്രി 8:30 ഓടെ വിദ്യാർത്ഥിനി ഒരു പുരുഷ സുഹൃത്തിനൊപ്പം ക്യാമ്പസിൽ നിന്ന് പുറത്തിറങ്ങിയതായും ക്യാമ്പസ് ഗേറ്റിന് സമീപം ഒരാൾ ആശുപത്രിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തതായും റിപ്പോർട്ടുണ്ട്.