മാസത്തിൽ ശമ്പളത്തോട് കൂടിയുള്ള ഒരു അവധി വനിതാ ജീവനക്കാർക്ക് നിർബന്ധമാക്കുന്ന മെൻസ്ട്രൽ പോളിസി 2025 ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതോടെ ബീഹാറിനും ഒഡിഷക്കും പിന്നാലെ ആർത്തവ അവധി നിർബന്ധമാക്കുന്ന സംസ്ഥാനമായി കർണാടക മാറി. എന്നാൽ ഈ രണ്ട് സംസ്ഥാനങ്ങളിലും സർക്കാർ മേഖലയിലെ വനിതാ ജീവനക്കാർക്ക് മാത്രമായിരുന്നു അവധി ബാധകം. കർണാടകയിലാകട്ടെ സർക്കാർ മേഖലയിൽ മാത്രമല്ല, സ്വകാര്യ മേഖലയിൽ കൂടി നിയമം പ്രവർത്തികമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ സർക്കാർ – സ്വകാര്യ മേഖലകളിൽ മാസത്തിൽ ഒരു ദിവസം ശമ്പളത്തോടെയുള്ള ആർത്തവ അവധി യാഥാർത്ഥ്യമാകുന്നത്.