യഥാർഥ സന്തോഷം എന്നത് ‘മുറിവുകളോ, പരീക്ഷകളോ ഇല്ലാതെ ആയിരിക്കണം’ എന്ന ചിന്താഗതിയെ മാറ്റണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. വേദന എന്നത് ദൈവം തന്റെ ജനത്തെ സ്നേഹിക്കുന്നു എന്നതിന്റെ വാഗ്ദാനത്തിന്റെ നിഷേധമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ എട്ടിന് വത്തിക്കാനിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
നിരാശയുടെ സമയങ്ങളിൽ, തളരരുതെന്നും ആഗ്രഹക്കുറവിന്റെയും ക്ഷീണത്തിന്റെയും ചാരത്തിനടിയിൽ എപ്പോഴും ഒരു ജീവനുള്ള കനലുണ്ടെന്ന് കണ്ടെത്തണമെന്നും അത് വീണ്ടും ജ്വലിക്കാൻ വേണ്ടി മാത്രം കാത്തിരിക്കുകയുമാണ് എന്നും പരിശുദ്ധ പിതാവ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.
അനുദിന ജീവിതത്തിൽ ക്രിസ്തുവിനെ ‘നമ്മുടെ വഴിയിലെ കൂട്ടുകാരനായി’ അംഗീകരിക്കാനുള്ള കൃപയ്ക്കായി പ്രാർഥിക്കാനും പ്രസംഗത്തിന്റെ അവസാനത്തിൽ പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു.