സ​നാ​ത​ന ധ​ർമ​ത്തെ അ​പ​മാ​നി​ക്കു​ന്നുവെന്ന് ആരോപിച്ച് ഷൂ ഏറ് നേരിട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.​ആ​ർ. ഗ​വാ​യി​ക്ക് നേ​രെ സമൂഹ മാധ്യമത്തിൽ ജാതി അധിക്ഷേപം നടത്തിയതിൽ പൊലീസ് കേസെടുത്തു. വിവിധ സംസ്ഥാനങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്തത്.

അതേസമയം, ജസ്റ്റിസ് ഗവായിക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകൻ രാകേഷ് കിഷോറിന്റെ പേരിൽ ബംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റൊരു അഭിഭാഷകന്റെ പരാതിയിലാണ് കേസ്. സംഭവം നടന്നത് ന്യൂഡൽഹിയിലായതിനാൽ ന്യൂഡൽഹി പൊലീസിന് കൈമാറുമെന്ന് വിധാൻസൗധ പൊലീസ് അറിയിച്ചു.