ബംഗ്ലാദേശിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിനെതിരെ സംഖ്യകക്ഷികളിൽ നിന്നുതന്നെ എതിർപ്പ് ഉയരുന്നതായി റിപ്പോർട്ട്.

“ഞാൻ ഒരു വിട്ടുവീഴ്ചയും ആഗ്രഹിക്കുന്നില്ല,” പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന കാര്യ ഉപദേഷ്ടാവ് സയ്യിദ റിസ്വാന ഹസൻ ബുധനാഴ്ച ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

സർക്കാരിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ഉറപ്പാക്കാൻ ചില ഉപദേഷ്ടാക്കൾ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തുന്നുണ്ടെന്ന് എൻസിപി കൺവീനർ നഹിദ് ഇസ്ലാമിന്റെ സമീപകാല പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഹസന്റെ പ്രതികരണം.