ക്ഷേത്രത്തിൽ ജോലി ചെയ്‌തിരുന്നയാൾ വധശ്രമ കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിലാണ് പിസിസി നിർബന്ധമാക്കിയത്. ഗുരുവായൂർ ദേവസ്വത്തിൽ 500 ഓളം സ്ഥിര ജീവനക്കാരും ആയിരത്തോളം താൽക്കാലിക ജീവനക്കാരും ഉണ്ട്. ഇവർക്കു പുറമേ പാരമ്പര്യ അവകാശികളുടെ സഹായികളായി നൂറോളം പേരും ക്ഷേത്രത്തിൽ ജോലി ചെയ്യുന്നുണ്ട്. ഒരു വർഷമായി ക്ഷേത്രത്തിൽ തിരിവിശേഷം സഹായിയായിരുന്നയാളാണ് പർളി പത്തിരിപ്പാലയിൽ വെച്ച് പോലീസ് പിടിയിലായത്. എന്നാൽ ഇയാളെ കുറിച്ച് ദേവസ്വത്തിന് യാതൊരു വിവരവും ഇല്ലായിരുന്നു.

ഈ സാഹചര്യത്തിലാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട് ജോലി എടുക്കുന്ന മുഴുവൻ പേരുടെയും വിവരങ്ങൾ ദേവസ്വം ശേഖരിക്കുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവർത്തി ചെയ്യുന്ന മുഴുവൻ പേരും സെപ്റ്റംബർ 9 നുള്ളിൽ ആധാർ, ഫോട്ടോ, പി.സി.സി എന്നിവ സെപ്റ്റംബർ 9 നുള്ളിൽ സമർപ്പിക്കണമെന്ന് ക്ഷേത്രം ഡെപ്യൂട്ടി അഡ്മ‌ിനിസ്ട്രേറ്റർ സർക്കുലറിലൂടെ അറിയിച്ചു. എന്നാൽ ഇതേ സമയം, സുരക്ഷയുടെ ഭാഗമായി ക്ഷേത്ര പരിസരത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലുള്ളവരും പി.സി.സി. സമർപ്പിക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ അറിയിച്ചു.