ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ് നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്വർണക്കപ്പ് നൽകുന്നത് മേളയ്ക്ക് കൂടുതൽ ആവേശം പകരുമെന്നും അടുത്തവർഷം മുതൽ നൽകാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികൾക്കുള്ള പ്രൈസ് മണി ഉയർത്തുന്നത് പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്കൂൾ ഒളിമ്പിക്സിൽ പുതിയ പുരസ്കാരം നൽകാൻ സർക്കാർ തീരുമാനം
