ആഗസ്റ്റ് 30ന് പുന്നമട കായലില്‍ നടക്കുന്ന 71ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് ആകെ 39 വള്ളങ്ങള്‍. പതിനൊന്ന് ചുണ്ടന്‍ വള്ളങ്ങളും 28 ചെറുവള്ളങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 21.

നെഹ്റു ട്രോഫി വള്ളംകളി ദിനമായ ഓഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ,കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.