ബോക്സ് ഓഫീസിൽ കത്തിക്കയറി തലൈവർ ചിത്രം കൂലി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ആഗോള ബോക്സ് ഓഫീസിൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 14 ന് റിലീസ് ചെയ്ത ചിത്രം ഹൃതിക് റോഷന്റെ വാർ 2 നോടാണ് ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ 400 കോടിയിലേറെ ‘കൂലി’ നേടിയെന്നാണ് റിപ്പോർട്ടുകൾ.
‘കൂലി’യുടെ ആദ്യ വാരാന്ത്യ കളക്ഷൻ ലോകമെമ്പാടുമായി ഏകദേശം 410 കോടി രൂപയാണെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ഒരു എക്സ് പോസ്റ്റിൽ അവകാശപ്പെട്ടു. എന്നിരുന്നാലും, പ്രൊഡക്ഷൻ ഹൗസിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴും കാത്തിരിക്കുന്നു.



