ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാണ് രാജീവ് ചന്ദ്രശേഖർ. സാമൂഹികമാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിറയെ രാഷ്ട്രീയ പോസ്റ്റുകളാണ് കാണാൻ കഴിയുക. എന്നാൽ പതിവ് രാഷ്ട്രീയ പോസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് അദ്ദേഹം പങ്കുവെച്ചത് അൽപ്പം വ്യത്യസ്തമായൊരു പോസ്റ്റാണ്.
തന്റെ വർക്ക്ഔട്ടിന്റെ ചിത്രങ്ങളാണ് രാജീവ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. വ്യായാമ ഉപകരണങ്ങൾക്ക് സമീപത്തുനിന്നുള്ള മിറർ സെൽഫിയും സാധാരണ സെൽഫിയുമെല്ലാം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം ധരിച്ച ആരെയും പ്രചോദിപ്പിക്കുന്ന വാചകങ്ങൾ പ്രിന്റ് ചെയ്ത ടീഷർട്ടും ശ്രദ്ധേയമാണ്.
വലിയ സ്വപ്നം കാണുക, കഠിനാധ്വാനം ചെയ്യുക’ എന്നാണ് ടീഷർട്ടിലുണ്ടായിരുന്ന വാചകം. ഇത് തന്നെയാണ് പോസ്റ്റിന്റെ ക്യാപ്ഷനിലും അദ്ദേഹം ഉൾപ്പെടുത്തിയത്. ഒപ്പം, ‘ഇതാണ് എല്ലാ മലയാളികൾക്കും ഇന്ത്യയിലെ യുവാക്കൾക്കുമുള്ള എന്റെ മുദ്രാവാക്യം’ എന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു. കൂടാതെ വികസിത് ഭാരത്, വികസിത കേരളം, ഫിറ്റ് ഇന്ത്യ, ഫിറ്റ് കേരളം എന്നീ ഹാഷ്ടാഗുകളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.