താന്‍ പറഞ്ഞ അതേകാര്യം പറഞ്ഞ ബിജെപി നേതാവ് അനുരാഗ് താക്കൂറിനോട് കമ്മീഷന്‍ സത്യവാംഗ്‌‌മൂലം ചോദിക്കുന്നില്ലെയെന്ന് രാഹുല്‍ വിമര്‍ശിച്ചു. വോട്ടര്‍പട്ടിക പരിഷ്‌കരണമെന്നാല്‍ ബിഹാറിലെ ജനതയില്‍നിന്ന് വോട്ടുകള്‍ മോഷ്ടിക്കുക എന്നാണര്‍ഥം. നേരത്തേ അവരിത് രഹസ്യമായി ചെയ്തു, ഇപ്പോള്‍ അത് പരസ്യമായി ചെയ്യുന്നുവെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്നു കെ.സി. വേണുഗോപാല്‍ എംപി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്തുണ്ടായ ക്രമക്കേട് പുറത്തായതിലെ അസ്വസ്ഥതയാണ് പത്രസമ്മേളനത്തിലുടനീളം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.