സോവിയറ്റ് ജയിലിൽ കൊല്ലപ്പെട്ട ജർമ്മൻ ജെസ്യൂട്ട് ആർച്ച്ബിഷപ്പ് എഡ്വേർഡ് പ്രോഫിറ്റ്‌ലിച്ച് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്നു. സുവിശേഷപ്രഘോഷണം നടത്തിയിരുന്ന എസ്റ്റോണിയ വിട്ടുപോകാൻ വിസമ്മതിച്ചതിന് 1942 ൽ സോവിയറ്റ് ജയിലിൽ രക്തസാക്ഷിയായ വ്യക്തിയാണ് അദ്ദേഹം.
സെപ്റ്റംബർ ആറിന് എസ്റ്റോണിയയിലെ ടാലിനിലുള്ള ഫ്രീഡം സ്‌ക്വയറിൽ (പ്രാദേശിക സമയം) രാവിലെ 11 മണിക്ക് അദ്ദേഹം വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടും. ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രതിനിധിയായ കർദിനാൾ ക്രിസ്റ്റോഫ് ഷോൺബോൺ ചടങ്ങിന് അധ്യക്ഷത വഹിക്കും. വിശുദ്ധ കുർബാനയ്ക്കുശേഷം, സോവിയറ്റ് നാടുകടത്തലിനിരയായ എല്ലാവരെയും, മറ്റു ക്രിസ്ത്യൻ സഭകളുടെ പ്രതിനിധികളും ചേർന്ന് ഒരു എക്യുമെനിക്കൽ പ്രാർഥനാശുശ്രൂഷയോടെ അനുസ്മരിക്കും എന്നാണ് പോളണ്ട് ബിഷപ്പിന്റെ പ്രസ്താവനയിൽ പറയുന്നത്.
സെപ്റ്റംബർ ഏഴ് ഞായറാഴ്ച, വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽവച്ച് ലെയോ പാപ്പ വാഴ്ത്തപ്പെട്ട കാർലോ അക്യുത്തിസിനെയും വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാറ്റിയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന്റെ തലേന്നാണ് ആർച്ച്ബിഷപ്പ് പ്രോഫിറ്റ്‌ലിച്ചിന്റെ ഈ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടക്കുക.



