സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും നേരിയ ആശ്വാസം. ഇന്നലെ പവന് 80 രൂപ കുറഞ്ഞ വിപണിയിൽ ഇന്ന് 40 രൂപയുടെ നേരിയ കുറവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ സ്വർണവിലയിൽ 1300 രൂപയിലധികം കുറവ് രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്. ഈ മാസം സർവ്വകാല റെക്കോർഡിലെത്തിയിരുന്ന സ്വർണവിലയിൽ ഓണ വിപണിയടുക്കുമ്പോൾ ഇനി എന്ത് മാറ്റം ഉണ്ടാകും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ. 74,200 രൂപയിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. 9275 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.



