മിഷിഗണിൽ  പിക്കപ്പ് ട്രക്ക് വാനിൽ ഇടിച്ചുകയറി അമിഷ് കമ്യൂണിറ്റിയിലെ  ആറ് പേർ മരിച്ചു.ഡെട്രോയിറ്റിന് 100 മൈൽ വടക്കുള്ള ടസ്‌കോള കൗണ്ടിയിലെ ഗിൽഫോർഡ് ടൗൺഷിപ്പിലാണ് അപകടം. വാനിൽ 10 പേർ ഉൾപ്പെടെ രണ്ട് വാഹനങ്ങളിലായി പതിമൂന്ന് പേർ ഉണ്ടായിരുന്നതായി ഷെരീഫ് ഓഫീസ് അറിയിച്ചു. ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പടിഞ്ഞാറൻ മിഷിഗണിൽ ചൊവ്വാഴ്ച നടന്ന മറ്റൊരു അപകടത്തിൽ, ഒരു പിക്കപ്പ് ട്രക്കും ഒരു അമിഷ് ബഗ്ഗിയും തമ്മിൽ ഉണ്ടായ അപകടത്തിൽ 4 മാസം പ്രായമുള്ള ഒരു പെൺകുട്ടി മരിച്ചുവെന്ന് സംസ്ഥാന പോലീസ് പറഞ്ഞു. ബഗ്ഗിയിൽ മറ്റ് നാല് കുട്ടികളും രണ്ട് മുതിർന്നവരും ഉണ്ടായിരുന്നു. 

അമിഷ് കമ്യൂണിറ്റി  പൊതുവെ അടിസ്ഥാന ക്രിസ്ത്യൻ വിശ്വാസങ്ങൾ പിന്തുടരുന്നു. ഗതാഗതത്തിനായി അവർ സാധാരണയായി കുതിരവണ്ടി ബഗ്ഗികളെയാണ് ആശ്രയിക്കുന്നത്, സ്വന്തമായി കാറുകളോ ട്രക്കുകളോ ഓടിക്കില്ല, പക്ഷേ അമിഷുകളല്ലാത്ത ആളുകൾ ഓടിക്കുന്ന വാഹനങ്ങളിലാണ് അവർ സഞ്ചരിക്കുന്നത്.