കൊ​ച്ചി: ര​ണ്ട് മാ​സ​ത്തോ​ള​മാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ വ​ല​ഞ്ഞ താ​ന്തോ​ണി തു​രു​ത്ത് നി​വാ​സി​ക​ൾ പ​ള്ളി​മു​ക്കി​ലെ വാ​ട്ട​ർ അ​തോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫി​സ്​ ഉ​പ​രോ​ധി​ച്ചു. അ​റു​പ​തോ​ളം വീ​ടു​ക​ളു​ള്ള പ്ര​ദേ​ശ​ത്ത് 45 വീ​ടു​ക​ളി​ലാ​ണ്​ കു​ടി​വെ​ള്ളം മു​ട​ങ്ങി​യ​ത്.നി​ര​വ​ധി ത​വ​ണ കൗ​ൺ​സി​ല​ർ​ക്കും വാ​ട്ട​ർ അ​തോ​റി​റ്റി​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​രി​ഹാ​ര​മി​ല്ലാ​​തി​രു​ന്ന​തോ​ടെ​യാ​ണ്​ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ 50 ഓ​ളം പേ​ർ ഉ​പ​രോ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പൈ​പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കാ​മെ​ന്നും പ്ര​ശ്നം തീ​രു​ന്ന​തു​വ​രെ കൗ​ൺ​സി​ല​ർ ത​ന്‍റെ ചി​ല​വി​ൽ കു​ടി​വെ​ള്ളം ന​ൽ​കാ​മെ​ന്നും അ​റി​യ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.