പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി വിദ്യാഭ്യാസവകുപ്പ്. അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥ‌രെ അന്വേഷണ വിധേയമായി സസ്പെ‌ൻഡ് ചെയ്തു. ഓഫിസ് പി.എ എൻ.ജി.അനിൽകുമാർ, സൂപ്രണ്ട് എസ്.ഫിറോസ്, സെക്ഷൻ ക്ലർക്ക് ആർ.ബിനി എന്നിവർക്കാണ് സസ്പെൻഷൻ. സ്‌കൂളിലെ പ്രധാനാധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.