ഇറാന്റെ ആണവ പ്രവർത്തനങ്ങളുടെ പേരിൽ സമ്മർദ്ദം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി അമേരിക്കയ്ക്കും ഇസ്രായേലിനും വീണ്ടും മുന്നറിയിപ്പ് നൽകി. “നമ്മുടെ രാഷ്ട്രം അമേരിക്കയുടെ ശക്തിയെയും അതിന്റെ അടിമയായ സയണിസ്റ്റ് ഭരണകൂടത്തെയും നേരിടാൻ തയ്യാറാണെന്ന വസ്തുത വളരെ പ്രശംസ.നീയമാണ്.” ബുധനാഴ്ച സ്റ്റേറ്റ് ടെലിവിഷനിൽ സംസാരിച്ച ഖമേനി പറഞ്ഞു.

ഖത്തറിലെ യുഎസിൻ്റെ അൽ ഉദൈദ് വ്യോമതാവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തെ പരാമർശിച്ചുകൊണ്ട് ഖമേനി, ഇതൊരു തുടക്കം മാത്രമാണെന്നും അമേരിക്കയ്ക്കും മറ്റുള്ളവർക്കും ഇതിലും വലിയ പ്രഹരം ഏൽക്കുമെന്നും മുന്നറിയിപ്പ് നൽകി. ടെഹ്‌റാനിൽ വീണ്ടും ഉപരോധം ഏർപ്പെടുത്താനുള്ള സാധ്യത പരിഗണിക്കുന്നതിനൊപ്പം, പുതിയ ആണവ ചർച്ചകൾക്കായി പടിഞ്ഞാറൻ രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.