വാഷിങ്ടൺ: നയതന്ത്രജ്ഞരും ജീവനക്കാരും ഉൾപ്പെടെ 1300 പേരെ പിരിച്ചുവിടാനൊരുങ്ങി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ചെലവ് ചുരുക്കലിെന്റ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന സർക്കാർ കാര്യക്ഷമതാ വകുപ്പിെന്റ ശിപാർശപ്രകാരമാണ് നടപടി. 1107 ജീവനക്കാർക്കും 246 നയതന്ത്രജ്ഞർക്കുമാണ് നോട്ടീസ് നൽകുന്നത്. പിരിച്ചുവിടാൻ തീരുമാനിച്ച നയതന്ത്രജ്ഞർക്ക് 120 ദിവസത്തെ അവധി നൽകും. തുടർന്നായിരിക്കും പിരിച്ചുവിടൽ.
ജീവനക്കാരെ വെട്ടിക്കുറക്കാനുള്ള ട്രംപ് ഭരണകൂടത്തിെന്റ നടപടിക്ക് അടുത്തിടെ സുപ്രീംകോടതി അനുമതി നൽകിയിരുന്നു.
അതേസമയം, പിരിച്ചുവിടലിെൻറ നിയമസാധുത ചോദ്യം ചെയ്ത് നിരവധി പേർ കോടതികളെ സമീപിച്ചിട്ടുണ്ട്.