കർണാടകയിൽ മുഖ്യമന്ത്രിപദത്തിൽ മാറ്റം ഉണ്ടാകുമോ എന്ന അഭ്യൂഹങ്ങൾക്കിടയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ഡൽഹിയിൽ കണ്ട് കൂടിക്കാഴ്ച നടത്തി.. മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനല്ല കൂടിക്കാഴ്ച നടത്തിയതെന്ന് സിദ്ധരാമയ്യ പറഞ്ഞു.
കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും ഡൽഹിയിൽ എത്തിയിരുന്നു. നിയമസഭകൗൺസിലിലേക്കുള്ള സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നാണ് ഔദ്യോഗിക വിശദീകരണം.