മരിച്ചെന്ന് ഡോക്‌ടർമാർ വിധിയെഴുതിയ നവജാത ശിശുവിനെ അടക്കം ചെയ്യാൻ ഒരുങ്ങുന്നതിനിടെ ജീവനുള്ളതായി കണ്ടെത്തി. മുംബയിലെ അംബജോഗൈയിലെ സ്വാമി രാമനാഥതീർത്ഥ സർക്കാർ ആശുപത്രിയിലാണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്. 

ഡോക്ടർമാർ മരിച്ചെന്ന് അറിയിച്ച ശേഷം കുഞ്ഞിനെ ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു. ഈ മാസം ഏഴിന് രാത്രിയാണ് മുംബയ് സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ എട്ട് മണിയോടെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്‌ടർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. 

ഇതിനെ തുടർന്ന് സംസ്‌കാര ചടങ്ങുകൾക്കായി കുഞ്ഞിന്റെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് മൃതദേഹം സംസ്‌കരിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ കുഞ്ഞിന്റെ മുഖം അവസാനമായി കാണണമെന്ന് മുത്തശി ആവശ്യപ്പെട്ടു. ഇതിനായി മുഖം മറച്ചിരുന്ന തുണി മാറ്റിയപ്പോൾ കുഞ്ഞ് കരയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.