ദേശീയ ടെന്നീസ് താരം രാധിക യാദവിൻ്റെ മരണത്തിന് പിന്നിൽ പിതാവ് തന്നെയെന്ന് ആരോപണം. ഗുരുഗ്രാമിലെ സെക്ടർ 57ലെ വീട്ടിൽ വെച്ച് 25 കാരിയായ ദേശീയ ടെന്നീസ് താരം രാധിക യാദവിനെ പിതാവ് ദീപക് യാദവ് വെടിവച്ചു കൊന്നതായാണ് പരാതി. മകളുടെ വരുമാനം കൊണ്ടാണ് താൻ ജീവിക്കുന്നതെന്ന് ആളുകൾ പരിഹസിക്കുന്നത് കേട്ട് താൻ അസ്വസ്ഥനാണെന്നും അവളുടെ സ്വഭാവത്തെ ആളുകൾ ചോദ്യം ചെയ്യുന്നത് പോലും കേട്ടിട്ടുണ്ടെന്നും ദീപക് പോലീസിനോട് പറഞ്ഞു.
അക്കാദമി അടച്ചുപൂട്ടാൻ പലതവണ രാധികയോട് ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചു.
മകളുടെ അമ്മാവൻ കുൽദീപ് യാദവിന്റെ പരാതിയിൽ, ആവർത്തിച്ചുള്ള എതിർപ്പുകൾ അവഗണിച്ച് അക്കാദമി തുടരുന്നതിൽ ദീപക് അസ്വസ്ഥനായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു.