ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. 

വൃക്കകളുടെ പ്രവർത്തനവും രക്ത സമ്മർദ്ദവും സാധാരണ നിലയിലായിട്ടില്ല. അണുബാധ ചെറുക്കാന്‍ ആന്റിബയോട്ടിക് ചികിത്സയും നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ ചികിത്സയില്‍ ഉചിതമായ മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്.