എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെയാണ് പ്രതിഷേധം എന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചു.
കേരള സർവകലാശാലയിൽ വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ എത്തിയാൽ തടയുമെന്നും എസ്എഫ്ഐ അറിയിച്ചിട്ടുണ്ട്. ഇന്ന് കേരള സർവകലാശാലയിലേക്ക് ഡിവൈഎഫ്ഐയും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
അതിനിടെ വിദേശത്തുനിന്ന് തിരികെയെത്തിയ ഡോക്ടർ മോഹനൻ കുന്നുമ്മൽ ഇന്ന് സർവകലാശാല ആസ്ഥാനത്ത് എത്തും. കഴിഞ്ഞദിവസം അവധി അപേക്ഷ നൽകിയ രജിസ്ട്രാർ കെ എസ് അനിൽകുമാറും ഇന്ന് യൂണിവേഴ്സിറ്റിയിൽ എത്തിയേക്കും.