ഇന്ത്യക്കാർക്ക് ആജീവനാന്തം രാജ്യത്ത് താമസം വാഗ്ദാനം ചെയ്യുന്ന യുഎഇയുടെ പുതുക്കിയ ഗോൾഡൻ വിസ പ്രോഗ്രാം ഏറെ പ്രിയപ്പെട്ടതാകുന്നു. മുമ്പത്തെ ആവശ്യകതയായ 4 കോടി രൂപയിൽ നിന്ന് 23 ലക്ഷം രൂപയ്ക്ക്, സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു. എന്നാൽ, ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ യുഎഇ എന്തുകൊണ്ടാണ് ഇത്തരമൊരു നീക്കം നടത്തുന്നത്?

2019 ൽ ആരംഭിച്ച യുഎഇ ഗോൾഡൻ വിസ പദ്ധതി പ്രധാനമായും നിക്ഷേപകരെയും സംരംഭകരെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആരംഭിച്ചത്. രാജ്യത്തെ ബിസിനസ്സിലോ റിയൽ എസ്റ്റേറ്റിലോ വ്യക്തികൾ കുറഞ്ഞത് 4.67 കോടി രൂപ നിക്ഷേപിക്കണമെന്ന് നയം നിഷ്കർഷിക്കുന്നു.

മുൻ നയം അനുസരിച്ച്, 5-10 വർഷത്തിനുശേഷം വിസ പുതുക്കണമായിരുന്നു. മാത്രമല്ല, പറഞ്ഞ സ്വത്ത് വിറ്റാൽ, വ്യക്തിയുടെ വിസ റദ്ദാക്കപ്പെടും. യുഎഇയിൽ ആജീവനാന്ത താമസം വാഗ്ദാനം ചെയ്യുന്ന പുതിയ ഗോൾഡൻ വിസയുടെ കാര്യത്തിൽ ഇനി അത് ഒരു പ്രശ്നമല്ല.