608 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് കളി നിർത്തുമ്ബോള്‍ 16 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് എന്ന നിലയിലാണ്. വിജയത്തിനായ അവർക്ക് ഇനിയും 536 റണ്‍സ് കൂടി വേണം.

മികച്ച ബൗളിംഗ് ആണ് ഇന്ന് ഇന്ത്യൻ ബൗളർമാർ കാഴ്ചവെച്ചത്. തന്റെ ആദ്യ ഓവറുല്‍ മുഹമ്മദ് സിറാജ് സക് ക്രോളിയെ പുറത്താക്കി. ബെൻ ഡക്കറ്റ് 15 പന്തില്‍ 25 റണ്‍സെടുത്ത് അപകടകാരിയാണെന്ന് തോന്നിപ്പിച്ചെങ്കിലും ആകാശ് ദീപിന്റെ പന്തില്‍ പുറത്തായി. ജോ റൂട്ടിനെയും (6) ആകാശ് ദീപ് പുറത്താക്കി. കളി നിർത്തുമ്ബോള്‍ ഒല്ലി പോപ്പ് (24), ഹാരി ബ്രൂക്ക് (15) എന്നിവരാണ് ക്രീസില്‍. മത്സരത്തില്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ട്.

നേരത്തെ, ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ 161 റണ്‍സിന്റെയും റിഷഭ് പന്ത് (65), രവീന്ദ്ര ജഡേജ (69*) എന്നിവരുടെ മികച്ച പ്രകടനങ്ങളുടെയും പിൻബലത്തില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 427/6 എന്ന നിലയില്‍ ഡിക്ലയർ ചെയ്തു. ഇംഗ്ലണ്ടിനെ വീണ്ടും പുറത്താക്കാൻ ഒരു ദിവസം മുഴുവനായി( 90 ഓവർ ) ഇന്ത്യക്ക് ഉണ്ട്.