ഏറ്റുമാനൂർ: പണ്ടാരശ്ശേരിൽ ഏലിക്കുട്ടി ചാക്കോ (100) നിര്യാതയായി. മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ മാതാവാണ്. ഏലിക്കുട്ടി ചാക്കോയുടെ മൃതശരീരം ജൂലൈ 6, ഞായറാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. 11.30 ന് ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം പാരിഷ് ഹാളിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും.
മൃതസംസ്കാര ശുശ്രൂഷയുടെ കർമ്മങ്ങൾ 4 മണിക്ക് പാരിഷ് ഹാളിൽ ആരംഭിക്കും. തുടർന്ന് പള്ളിയിൽ പ്രാർത്ഥനക്ക് ശേഷം മൃതസംസ്കാരം പള്ളി സെമിത്തേരിയിൽ നടത്തും.