മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ MLA. ഉമ്മൻ ചാണ്ടി ഫൌണ്ടേഷൻ 5ലക്ഷം നൽകും. 

നടപടിക്രമങ്ങൾ പൂർത്തിയാക്കി ബിന്ദുവിൻ്റെ മൃതദേഹം ഇന്നാണ് വീട്ടിലെത്തിച്ചത്. തലയോലപ്പറമ്പിലെ വീട്ടിലാണ് മൃതദേഹം എത്തിച്ചത്. ബിന്ദുവിനെ അവസാനമായി ഒരുനോക്ക് കാണാൻ പ്രിയപ്പെട്ടവരും സാമൂഹിക പ്രവർത്തകരും വീട്ടുവളപ്പിൽ എത്തി. എംഎൽഎ ചാണ്ടി ഉമ്മനും കുടുംബാംഗങ്ങൾക്കരികിലെത്തി. 

ബിന്ദുവിനെ കാണാനില്ലെന്ന് ഭർത്താവും മകളും ചാണ്ടി ഉമ്മനോട് പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തിരച്ചിൽ നടക്കുന്നില്ലെന്ന് പരാതി ഉയർന്നു. പിന്നീട് ചാണ്ടി ഉമ്മൻ പരാതി പറഞ്ഞതോടെയാണ് തിരച്ചിൽ ആരംഭിച്ചത്.

അതേസമയം ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം. അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു. പിന്നീട് രക്ഷാപ്രവർത്തനമുൾപ്പെടെ നടന്നത് ചാണ്ടി ഉമ്മൻ്റേയും പ്രതിഷേധത്തെ തുടർന്നാണ്.