തിരുപ്പുവനം പോലീസ് സ്റ്റേഷനിൽ 27 കാരനായ ക്ഷേത്ര ഗാർഡ് അജിത് കുമാറിന്റെ കസ്റ്റഡി മരണ കേസ് കേന്ദ്ര അന്വേഷണ ഏജൻസിക്ക് (CBI) കൈമാറുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു.
“ഇത് ആർക്കും ന്യായീകരിക്കാൻ കഴിയാത്ത പ്രവൃത്തിയാണ്. അഞ്ച് പോലീസുകാരെ പ്രതികളാക്കിയിട്ടുണ്ട്. അന്വേഷണത്തിൻ്റെ നീതിയുക്തതയെക്കുറിച്ച് യാതൊരു സംശയവുമില്ലെന്ന് ഉറപ്പാക്കാൻ കേസ് സിബിഐക്ക് കൈമാറുകയാണ്.” എം.കെ സ്റ്റാലിൻ പറഞ്ഞു.
പോലീസ് നടപടി ന്യായീകരിക്കാനാവാത്തത് എന്ന് വിശേഷിപ്പിച്ച സ്റ്റാലിൻ, ഇത്തരം പ്രവൃത്തികൾ എവിടെയും സംഭവിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. സിബിഐ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ പൂർണ്ണ സഹകരണം ഉറപ്പ് നൽകിയിട്ടുണ്ട്.



