ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനങ്ങളിലെ ഒന്നിലധികം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ, ബിയാസ് നദി കരകവിഞ്ഞൊഴുകുന്നത് മൂലമുണ്ടായ വെള്ളപ്പൊക്കം രൂക്ഷമായതിനാൽ ചൊവ്വാഴ്ചയും അതിതീവ്ര  മഴയ്ക്കുള്ള റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് നദി അപകടനിലയ്ക്ക് മുകളിൽ ഒഴുകുന്നത് മാണ്ഡിയിൽ നിന്നുള്ള രാവിലെയുള്ള ദൃശ്യങ്ങളിൽ കാണാം.