തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തീരുമാനിച്ചു. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗമാണ് പോലീസ് മേധാവിയെ തീരുമാനിച്ചത്. യുപിഎസ്‍സി തയ്യാറാക്കിയ മൂന്നംഗ ചുരുക്ക പട്ടികയിൽ രണ്ടാം പേരുകാരനായിരുന്നു റവാഡ. നിലവിൽ ഐബിയിൽ സ്പെഷ്യൽ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖർ. നിലവിലെ ഡിജിപി ഷേയ്ഖ് ദർവേസ് സാഹിബ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കും.

കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോൾ തലശ്ശേരി എഎസ്പി ആയിരുന്ന റവാഡ ചന്ദ്രശേഖർ . കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തിയ റവാഡ ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയെ നേരിൽക്കണ്ടിരുന്നു. കേന്ദ്ര രഹസ്യന്വേഷണ ഏജൻസിയില്‍ 15 വ‍ർഷത്തെ സേവനത്തിനുശേഷമാണ് റവാഡ ചന്ദ്രശേഖർ കേരള പോലീസ് മേധാവിയുടെ കേസേരയിലെത്തുന്നത്.

ആരാണ് റവാഡ ചന്ദ്രശേഖർ

ആന്ധ്ര വെസ്റ്റ് ഗോദാവരി ജില്ലക്കാരനായ റവാഡ ചന്ദ്രശേഖർ 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. തലശേരി എഎസ്പിയായിട്ടാണ് സർവീസ് തുടക്കം. കൂത്തുപറമ്പു വെടിവയ്പ്പിനെ തുടർന്ന് സസ്പെഷനിലായി. സർവീസിൽ തിരിച്ചെത്തി റവ‍ാഡ പിന്നീട് വിവിധ ജില്ലകളിൽ പോലിസ് മേധാവിയുടെ റോളിൽ തിളങ്ങി. തിരുവനന്തപുരത്ത് കമ്മീഷണറായും പ്രവർത്തിച്ചു. ഇടക്ക് യുഎൻ ഡെപ്യൂട്ടഷനിൽ പോയി. മടങ്ങിയെത്തി ശേഷം എസ്‌സിആർബിയിൽ ഐജിയായി. വൈകാതെ ഐബിയിലേക്ക് വീണ്ടും ഡെപ്യൂട്ടേഷനിൽ പോയി. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട – സ്തുത്യർഹ മെഡലുകള്‍ ലഭിച്ചിട്ടുണ്ട്.

തലശ്ശേരി എഎസ്പി ആയി ചുമതലയേറ്റ് 48 മണിക്കൂറിലാണ് കൂത്തുപറമ്പ് വെടിവെപ്പുണ്ടാകുന്നത്. കേസിൽ ആരോപണ വിധേയനായി സസ്പെൻഡ് ചെയ്യപ്പെട്ട 2012-ൽ കുറ്റവിമുക്തനാക്കിയിരുന്നു. പത്തനംതിട്ട എഎസ്പി, പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി, തിരുവനന്തപുരം പോലീസ് കമ്മിഷണര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.