സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ആശ്വാസം. ഇന്നലെ 440 രൂപയുടെ കുറവ് രേഖപ്പെടുത്തിയ വിപണിയിൽ ഇന്ന് നിരക്കുകൾ മാറ്റമില്ലാതെ തുടരുകയാണ്. 71,440 രൂപയാണ് ഇന്നും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 8930 രൂപയാണ് നല്‍കേണ്ടത്. ഇതിനൊപ്പം പണിക്കൂലി, ജിഎസ്ടി എന്നിവയും ചേർത്താകും ഒരു പവൻ സ്വർണാഭരണത്തിൻറെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2400 രൂപയുടെ കുറവാണ് സ്വർണ വിപണിയിൽ ഉണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.