തൊടുപുഴ (ഇടുക്കി): മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് (ജൂൺ 28, ശനിയാഴ്ച) തുറക്കാൻ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അണക്കെട്ടിലെ ജലനിരപ്പ് 135.60 അടി എത്തിയിട്ടുണ്ട്. തമിഴ്നാട് പരമാവധി ജലം കൊണ്ടുപോകുന്നുണ്ട്. നിലവിൽ അണക്കെട്ട് ഭാഗത്ത് മഴ കുറവാണ്.
അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ സമീപത്ത് താമസിക്കുന്ന 883 കുടുംബങ്ങളിലെ 3220 പേരെ മാറ്റിപ്പാർപ്പിക്കാൻ വെള്ളിയാഴ്ച ജില്ലാ കളക്ടർ വിഘ്നേശ്വരി ഉത്തരവിട്ടിരുന്നു.