സെമിനാരി വിദ്യാർഥികളുടെയും പുരോഹിതരുടെയും ജൂബിലിയുടെ ഭാഗമായി റോമിലെ ഓഡിറ്റോറിയം കോൺസിലിയാസിയോണിൽ നടന്ന ദൈവവിളി പ്രോത്സാഹകരുടെയും സെമിനാരി റെക്ടർമാരുടെയും കൂടിക്കാഴ്ചയുടെ അവസാനഭാഗം വളരെ വികാരനിർഭരമായിരുന്നു. പാപ്പയുമായുള്ള വികാരനിർഭരമായ ആ കൂടിക്കാഴ്ചയെ പങ്കുവയ്ക്കുകയാണ് ഒരു സ്പാനിഷ് പുരോഹിതൻ.
പരിശുദ്ധ പിതാവിന്റെ ധ്യാനത്തിനുശേഷം സ്പാനിഷ് പുരോഹിതൻ മാർപാപ്പയുടെ അടുക്കലേക്കു പോകാൻ അനുവാദം ചോദിച്ചു. എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ, “ഓർക്കുക, ഒരാൾ നിങ്ങളെയെല്ലാം പ്രതിനിധീകരിക്കുന്നു” എന്ന് പാപ്പ മറുപടി പറഞ്ഞു. അങ്ങനെ കസ്റ്റലോണിൽ നിന്നുള്ള പുരോഹിതൻ പാപ്പയുടെ പക്കലെത്തി.
താൻ “ജെസ്യൂട്ട് ജനറലായിരുന്നപ്പോൾ” പാപ്പ ഈ നഗരം സന്ദർശിച്ചിരുന്നു എന്നും “23 വർഷം മുമ്പ് എന്റെ പട്ടത്തിനു രണ്ടുവർഷത്തിനു ശേഷം ജോൺ പോൾ രണ്ടാമൻ എന്നെ മോൺസിഞ്ഞോറായി നിയമിച്ചു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം, അദ്ദേഹം രണ്ട് സുക്കേറ്റോകൾ (മാർപാപ്പാമാർ ധരിക്കുന്ന വെളുത്ത തൊപ്പി) പാപ്പയ്ക്ക് സമ്മാനിച്ചുകൊണ്ട് “അങ്ങേയ്ക്ക് ഇഷ്ടമുള്ളത് അനുഗ്രഹിച്ചുകൊണ്ട് അങ്ങ് ഉപയോഗിക്കൂ, അല്ലെങ്കിൽ അത് എനിക്കുവേണ്ടി തന്നെ തന്നേക്കൂ, അത്രയേ ഉള്ളൂ പരിശുദ്ധ പിതാവേ” എന്നുപറഞ്ഞു. വൈദികന്റെ ഈ നർമ്മബോധം എല്ലാവരിലും ചിരി പടർത്തി.
ഉടൻതന്നെ ലെയോ പാപ്പ ഒരു സുക്കേറ്റോ ധരിച്ച് മറ്റൊന്ന് പുരോഹിതനു തിരികെ നൽകി. “ദയവായി എനിക്കൊരു ആലിംഗനം നൽകാമോ?” തുടർന്ന് പരിശുദ്ധ പിതാവ് ഇറങ്ങിവന്ന് പുരോഹിതനെ സമീപിച്ച് അദ്ദേഹത്തെ ആലിംഗനം ചെയ്തു. ഇരുവരും തോളിൽതട്ടി തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. സ്നേഹമുള്ള ഒരു പിതാവും മകനും തമ്മിൽ ആലിംഗനം ചെയ്യുന്നതുപോലെയായിരുന്നു അത്.