ജൂൺ 19 ന് ഇറ്റലിയിലെ സാന്താ മരിയ ഡി ഗലേരിയയിലുള്ള വത്തിക്കാന്റെ റേഡിയോ ട്രാൻസ്മിറ്റർ സ്റ്റേഷൻ സന്ദർശിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. സഭയുടെ ദൗത്യം ലോകമെമ്പാടും അറിയിക്കുന്നതിൽ ജീവനക്കാരുടെ പ്രവർത്തനത്തിന് പാപ്പ നന്ദി പറഞ്ഞു.

സന്ദർശനത്തിന് എത്തിയ പാപ്പ സെൻട്രൽ റേഡിയോ സെന്ററിൽ ജോലി ചെയ്യുന്ന ജീവനക്കാരെ അനുഗ്രഹിക്കുകയും ആശയവിനിമയത്തിലെ അവരുടെ പ്രവർത്തനത്തിന്റെ ‘മിഷനറി മൂല്യം’ വീണ്ടും ഉറപ്പിക്കുകയും ചെയ്തു. ജൂൺ 19-ന് തന്റെ പൗരോഹിത്യത്തിന്റെ 43-ാം വാർഷികം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് പാപ്പ അവിടെയുണ്ടായിരുന്ന ജീവനക്കാർക്കൊപ്പം ലഘുഭക്ഷണവും കഴിച്ചു.

സാന്താ മരിയ ഡി ഗലേരിയ സെൻട്രൽ റേഡിയോ സെന്റർ അവസാനമായി സന്ദർശിച്ച പാപ്പ 1991-ൽ ജോൺ പോൾ രണ്ടാമൻ പാപ്പയായിരുന്നു. 1931-ൽ ഇറ്റാലിയൻ എഞ്ചിനീയറും നോബൽ സമ്മാന ജേതാവുമായ ഗുഗ്ലിയൽമോ മാർക്കോണിയുമായി ചേർന്ന് പോപ്പ് പയസ് പതിനൊന്നാമൻ വത്തിക്കാൻ റേഡിയോയ്ക്ക് തുടക്കമിട്ടിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. 1957-ൽ പയസ് പന്ത്രണ്ടാമൻ മാർപാപ്പ ഈ സ്ഥലം ഉദ്ഘാടനം ചെയ്തു.