മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയെ തുടര്‍ന്ന് ട്രംപ് ജി7 ഉച്ചകോടിയില്‍ നിന്നും ഒരു ദിവസം നേരത്തെ മടങ്ങും. എല്ലാവരും ഉടന്‍ തന്നെ ടെഹ്റാന്‍ ഒഴിയണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണിലേക്ക് മടങ്ങും. നിരവധി പ്രധാനപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

പ്രസിഡന്റ് ട്രംപ് ജി7-ല്‍ ഒരു മികച്ച ദിവസം ആസ്വദിച്ചു, യുണൈറ്റഡ് കിംഗ്ഡവുമായും പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായും ഒരു പ്രധാന വ്യാപാര കരാറില്‍ ഒപ്പുവച്ചു.’വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. ഒരുപാട് കാര്യങ്ങള്‍ സാധിച്ചു, പക്ഷേ മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന കാര്യങ്ങള്‍ കാരണം, പ്രസിഡന്റ് ട്രംപ് രാഷ്ട്രത്തലവന്മാരുമൊത്തുള്ള അത്താഴത്തിന് ശേഷം മടങ്ങുമെന്ന് അദ്ദേഹമ വ്യക്തമാക്കി. നേരത്തെ ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാനഡയിലായിരിക്കെ, ഇറാനിയന്‍ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഒരു സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.

ഇറാന് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ലെന്ന് ട്രംപ് ആവര്‍ച്ചിത്ത് വ്യക്തമാക്കിയിരുന്നു. ‘ഇറാന് ഒരു ആണവായുധം ഉണ്ടാകില്ല” എന്ന് എഴുതിയ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അദ്ദേഹം വീണ്ടും അത് വ്യക്തമാക്കി.