ചണ്ഡീഗഢ് (പഞ്ചാബ്): ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽനിന്ന് വൻതോതിൽ പണം കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം നടക്കാത്തതിനെയും കേസെടുക്കാത്തതിനെയും വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ.
ഒരു ജഡ്ജിക്കെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നാൽ അതാണോ നടപടി. നിയമവാഴ്ചയുടെ അടിത്തറയെ ഇളക്കുന്ന ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ, എന്തുകൊണ്ട് ശിക്ഷിക്കപ്പെടുന്നില്ല. മൂന്നുമാസത്തിലധികം നഷ്ടപ്പെട്ടു, അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും സമിതി അന്വേഷണം കേസെടുക്കുന്നതിന് പകരമാവില്ലെന്നും ധൻകർ പറഞ്ഞു.