മുംബൈയിൽ ഡ്രൈവർമാർക്ക് മികച്ച അവസരങ്ങൾ ഉണ്ട്. ചില കമ്പനി സിഇഒമാരേക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്നത് മുംബൈയിലെ ഒരു ഓട്ടോ ഡ്രൈവർ ആണ്. രാഹുൽ രൂപാനി. പ്രതിമാസം അഞ്ചു ലക്ഷം രൂപ മുതൽ എട്ടു ലക്ഷം രൂപ വരെ വരുമാനം സമ്പാദിക്കുന്നയാൾ. അതും ഓട്ടോ ഓടിക്കാതെ തന്നെ. മുംബൈയിലെ മികച്ച ചാർട്ടേഡ് അക്കൗണ്ടൻ്റുമാരെക്കാളും കൂടുതൽ വരുമാനം നേടുന്ന ഈ ഡ്രൈവർ ചെയ്യുന്നത് എന്താണ്? ഒരു ആപ്പിൻ്റെയോ ഫണ്ടിംഗിൻ്റെയോ സാങ്കേതികവിദ്യയുടെയോ ആവശ്യമില്ലാതെ സ്വന്തം ബിസിനസ് കരുപ്പിടിപ്പിച്ച് വിജയിപ്പിച്ച കഥയാണ് ഇയാളുടേത്. ഡ്രൈവർ ഇതു പങ്കു വെച്ചത് ലിങ്ക്ഡ്ഇന്നിലൂടയൊണ്.

വിസക്കായി കാത്തിരിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവമാണ് നിർണായകമായത്.
വിസ അപ്പോയിന്റ്‌മെന്റിനായി കോൺസുലേറ്റിലെത്തിയപ്പോൾ ബാഗ് അകത്ത് കൊണ്ടുപോകാൻ കഴിയില്ലെന്ന് സെക്യൂരിറ്റി പറഞ്ഞു. അവിടെയുണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവർ ബാഗ് എനിക്ക് തരൂ എന്ന് നിർദേശിച്ചു. സുരക്ഷിതമായി സൂക്ഷിക്കുന്നതിന് നിരക്കായി ആയിരം രൂപയും ആവശ്യപ്പെട്ടു.

ആദ്യം മടിച്ചെങ്കിലും വേറെ വഴിയില്ലാത്തതിനാൽ ബാഗ് ഇയാളെ ഏൽപ്പിച്ചു. ഇപ്പോൾ മുംബൈയിലെ ഓട്ടോ ഡ്രൈവർ അധിക വരുമാനം കണ്ടെത്തുന്ന മാർഗം രാഹുൽ രൂപാനി പങ്കുവെച്ചു. കോൺസുലേറ്റിന് പുറത്ത് ഓട്ടോയിലെത്തുന്നവർക്കായി വണ്ടി വെയിറ്റ് ചെയ്യുന്നുണ്ടെങ്കിൽ ബാഗുകൾ സൂക്ഷിക്കുന്നതിന് 1,000 രൂപ ഈടാക്കി സേവനങ്ങൾ നൽകുന്നു. ഒരു ദിവസം 20-30 ഉപഭോക്താക്കളെ വരെ ലഭിക്കും. പ്രതിദിനം 20,000 രൂപ മുതൽ 30,000 രൂപ വരെ നേടാനാകുന്നുണ്ട്. ഇതിനായി പ്രത്യേക സ്ഥലം തന്നെ കണ്ടെത്തിയപ്പോൾ ഒരു മാസം അഞ്ചു ലക്ഷം രൂപ മുതൽ എട്ടു ലക്ഷം രൂപ വരെയാണ് വരുമാനം.