കുവൈറ്റ് സിറ്റി: മാധ്യമ പ്രവർത്തകർ നേര് പറഞ്ഞു കൊണ്ടേയിരിക്കണമെന്നും ഇക്കാര്യത്തിൽ ആരുടേയും ഇഷ്ടവും ഇഷ്ടക്കേടും പരിഗണിക്കേണ്ടതില്ലെന്നും കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ്.
കുവൈറ്റിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ “മലയാളി മീഡിയ ഫോറം കുവൈറ്റ്’ മെട്രോ മെഡിക്കൽ ഗ്രൂപ് കോർപറേറ്റ് ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത-ജാതി ഭേദമില്ലാതെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നത് കുവൈറ്റിലെ മലയാളി സമൂഹത്തിന്റെ വലിയ പ്രത്യേകതയാണ്. ഈ സൗഹൃദബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മാധ്യമ പ്രവർത്തകരുടെ ഇടയിൽ സഹകരണം വർധിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള സംഗമങ്ങൾ സഹായകമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



