വാഷിംഗ്ടൺ ഡിസി: നൂറിലധികം ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പുറത്താക്കിയതായി യുഎസ് ദേശീയ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ തുൾസി ഗബ്ബാർഡ് അറിയിച്ചു.
നാഷണൽ സെക്യൂരിറ്റി ഏജൻസി(എൻഎസ്എ) ചാറ്റ് റൂമുകളിൽ ലൈംഗികത പ്രകടമാക്കുന്ന സന്ദേശങ്ങൾ പങ്കുവച്ചതിനെ തുടർന്നാണ് നടപടി. നിയമലംഘനം നടത്തിയവരെ പിരിച്ചുവിടുമെന്നും അവരുടെ സുരക്ഷാ അനുമതികൾ റദ്ദാക്കുമെന്നും ഗബ്ബാർഡ് പറഞ്ഞു.
പ്രഫഷണൽ ഉപയോഗത്തിനായി ഉദ്ദേശിച്ചിട്ടുള്ള ഒരു എൻഎസ്എ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്തതിനെ തുടർന്നായിരുന്നു നടപടി.



