ടെക്സസ്: ടെക്സസ് തീം പാർക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്ട്രീറ്റ് റേസറുടെ വാഹനം എസ്യുവിയിലേക്ക് ഇടിച്ചു കയറി ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
ജെസി റോസാലെസ്, ഭാര്യ ലോറേന, മക്കളായ ആന്റണി(17), സ്റ്റെഫാനി (13), ഏഞ്ചൽ (6) എന്നിവർ ശനിയാഴ്ച രാത്രി ആഹാരം കഴിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന് കാരണമായ വാഹനത്തിന്റെ ഉടമ 20 വയസുള്ള ജെയിം മെസയെ തിരിച്ചറിഞ്ഞു.
റേസിംഗിൽ ഏർപ്പെട്ടിരുന്ന മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ 22 കാരനായ ആന്റണി മൊറേൽസ് അപകടശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. ഇയാൾക്കെതിരേയും കുറ്റം ചുമത്തിയിട്ടുണ്ട്.



