കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ് പലപ്പോഴും പ്രവാസികൾക്ക് വലിയ പ്രശ്നങ്ങൾ ആണ് സൃഷ്ട്ടിക്കുന്നത്. തിങ്കളാഴ്ച രാത്രി 11.45ന് കോഴിക്കോട്ടു നിന്ന് പുറപ്പെട്ട എയർഇന്ത്യ എക്പ്രസിന്റെ ഐ. എക്സ് 337 വിമാനം മസ്കറ്റിൽ എത്തിയത് വളരെ വെെകിയാണ്. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ച 5.40ന് ആണ് വിമാനം മസ്കറ്റിൽ എത്തിയത്. യാത്രക്കായി വേണ്ടി വന്നത് ആറ് മണിക്കൂർ ആണ്.
വിമാനത്തിലെ യാത്രക്കാർക്ക് വെള്ളം മാത്രമാണ് വിതരണം ചെയ്തതെന്ന് യാത്രക്കാർ ആരോപിക്കുന്നുണ്ട്. യാത്രക്കായി വേണ്ടി വരുന്ന സമയത്തേക്കാളും കൂടുതൽ സമയം എടുത്തത് പല യാത്രക്കാർക്കും വലിയ പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു. കുട്ടികൾ പലരും കരഞ്ഞ് ബഹളം വെച്ചു. പലരും ഭക്ഷണം കിട്ടാതെ ക്ഷീണിച്ചു.
തിങ്കളാഴ്ച രാത്രി 11.10നാണ് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്നത്. ഒമാൻ സമയം ചൊവ്വാഴ്ച പുലർച്ച 1.15 നാണ് വിമാനം മസ്കറ്റിൽ എത്തേണ്ടത്. രാത്രി 11 മണിയോടെതന്നെ കോഴിക്കോട്ട് നിന്നും യാത്രക്കാരെ വിമാനത്തിൽ കയറ്റി. 11. 50 ആകുമ്പോഴേക്കും വിമാനം പറന്നു ഉയർന്നു. വിമാനം മസ്കറ്റിൽ ഒമാൻ സമയം 1.46 നാണ് എത്തുകയെന്നാണ് അറിയിപ്പ് ലഭിച്ചത്.
എന്നാൽ സമയം നീളുകയായിരുന്നു. 4.05ന് വിമാനം ഇറങ്ങുമെന്ന മുന്നറിയിപ്പ് ലഭിച്ചു.
4.10 ഓടെയാണ് വിമാനം ഇറങ്ങിയത്. പലരും ബന്ധുക്കളേയും സുഹൃത്തുക്കളോയും സ്വീകരിക്കാൻ വേണ്ടി മസ്കറ്റ് വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവർ എല്ലാം വലിയ നിരാശരായി. ഒരുപാട് സമയം അവർ വിമാനത്താവശത്തിൽ കാത്തിരിക്കേണ്ടി വന്നു.
കോഴിക്കോട്ട് നിന്നും വിമാനം വൈകിയെങ്കിലും മസ്കറ്റിലെത്തുമ്പോൾ വലിയ രീതിയിൽ വെെകില്ലെന്നാണ് പലരും കരുതിയത്. എന്നാൽ വിമാനത്താവളത്തിൽ ഇറങ്ങാൻ ഒരുപാട് വെെകി. എവിടെയെത്തിയെന്ന് അറിയാൻ വേണ്ടി പലരും ഗുഗിൾ സർച്ച് ചെയ്തു. മസ്കറ്റ് വിമാനത്താവളത്തിന്റെ അടുത്ത് എത്തിയെന്ന് കാണിക്കുന്നുണ്ടായിരുന്നു. യാത്രക്കാരെ സ്വീകരിക്കാൻ വന്നവർ ഒരുപാട് സമയം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നു.
പലരും പുലർച്ചെ ജോലിക്കാ കയറാം എന്ന കണക്കിൽ ആണ് യാത്ര പ്ലാൻ ചെയ്തത്. എന്നാൽ വിമാനം വെെകിയത് താളം തെറ്റിച്ചു. കോഴിക്കോട്ട് നിന്നും വെെകി പുറപ്പെട്ട വിമാനത്തിന് മസ്കറ്റിൽ സിഗ്നൽ കിട്ടാൻ താമസിച്ചതാണ് വെെകാൻ കാരണം.