ശൈശവ വിവാഹങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോ കുട്ടികൾക്ക് സ്റ്റൈഫാൻറ്ന ൽകാൻ ഒരുങ്ങി ആസാം സർക്കാർ. ഹയർസെക്കൻഡറി മുതൽ ബിരുദാനന്തര ബിരുദ തലം വരെ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കാണ് പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുക. ഹയർസെക്കൻഡറി തലത്തിലുള്ള വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപയും ബിരുദ തലത്തിലുള്ള വിദ്യാർത്ഥികൾക്ക് 1250 രൂപയും ബിരുദാനന്തര ബിരുദ തലത്തിലുള്ള വിദ്യാർത്ഥിനികൾക്ക് 2500 രൂപയും ആണ് ലഭിക്കുന്നത്.
ആസാമിൽ അടുത്തിടെ ശൈശവ വിവാഹനിരക്ക് വളരെയധികം കൂടിയിരുന്നു. 4000 അധികം അറസ്റ്റുകൾ ആണ് രേഖപ്പെടുത്തിയത്. ഈ പ്രവണത തടയാനായാണ് സർക്കാറിന്റെ പുതിയ പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.



