ഒക്ലഹോമ: യുകോണിലെ സൺഡാൻസ് എയർപോർട്ടിന് സമീപം വിമാനം തകർന്ന് നാലു മരണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് സൺഡാൻസ് എയർപോർട്ടിന് സമീപമുള്ള നോർത്ത് സാറാ റോഡിലെ 13,000 ബ്ലോക്കിലായിരുന്നു അപകടമുണ്ടായത്.
വിമാനത്തിലുണ്ടായിരുന്ന നാല് പേർ മരിച്ചതായി അഗ്നിശമന സേനാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഒക്ലഹോമ സിറ്റി പോലീസ് അറിയിച്ചു.
റൺവേയിൽ നിന്ന് കുറച്ച് അകലെ എയർഫീൽഡിന്റെ കിഴക്ക് ഭാഗത്തുള്ള വനപ്രദേശത്താണ് വിമാനം തകർന്നു വീണത്. ഒക്ലഹോമ സിറ്റി ഫയർ ആൻഡ് പൊലീസ് ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള നിരവധി ജീവനക്കാരും ഇഎംഎസ്എ പാരാമെഡിക്കുകളും രക്ഷപ്രവർത്തനത്തിനായി സംഭവസ്ഥലത്ത് എത്തിച്ചേർന്നിരുന്നു.



