ഡാ​ള​സ്: ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ വെ​സ്റ്റ് നൈ​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത് ഡാ​ള​സ് കൗ​ണ്ടി ഹെ​ൽ​ത്ത് ആ​ൻ​ഡ് ഹ്യൂ​മ​ൻ സ​ർ​വീ​സ​സ്. നോ​ർ​ത്ത് ഡാ​ല​സി​ൽ നി​ന്നു​ള്ള ഒ​രു സ്ത്രീ​യാ​ണ് വെ​സ്റ്റ് നൈ​ൽ ന്യൂ​റോ​ഇ​ൻ​വേ​സീ​വ് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്.

ഈ ​വ​ർ​ഷം കൗ​ണ്ടി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ആ​റാ​മ​ത്തെ കേ​സാ​ണി​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം വെ​സ്റ്റ് നൈ​ൽ വൈ​റ​സ് ബാ​ധി​ച്ച കൊ​തു​കു​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണെ​ന്ന് ഡി​സി​എ​ച്ച്എ​ച്ച്എ​സ് ഡ​യ​റ​ക്ട​ർ ഡോ. ​ഫി​ലി​പ്പ് ഹു​വാ​ങ് പ​റ​ഞ്ഞു.

ഡി​ഇ​ഇ​ടി അ​ല്ലെ​ങ്കി​ൽ മ​റ്റ് ഇ​പി​എ അം​ഗീ​കൃ​ത കൊ​തു​ക് ന​ശീ​ക​ര​ണ, കീ​ട​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ക്കു​ക, ഇ​ളം നി​റ​ത്തി​ലു​ള്ള​തും നീ​ള​മു​ള്ള​തും അ​യ​ഞ്ഞ​തും ശ​രീ​രം മൂ​ടു​ന്ന വി​ധ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക, വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും ചു​റ്റും കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം വൃ​ത്തി​യാ​ക്കാ​നും ഡി​സി​എ​ച്ച്എ​ച്ച്എ​സ് നി​ർ​ദേ​ശം ന​ൽ​കി.