മ്യൂറിയേറ്റ: യുഎസിലെ തെക്കൻ കലിഫോർണിയയിൽ വിമാനം തകർന്നുവീണ് തീപിടിച്ച് ആറു പേർ മരിച്ചു. ശനിയാഴ്ച വെളുപ്പിന് 4.15ന് മ്യൂറിയേറ്റ നഗരത്തിലെ വിമാനത്താവളത്തിനു സമീപമായിരുന്നു വിമാനം തകർന്നുവീണത്.
വിമാനം തകർന്നുവീണ് തീപിടിച്ചതിനെത്തുടർന്ന് ഒരു ഏക്കറോളം സ്ഥലത്തെ സസ്യജാലം കത്തിനശിച്ചു.ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണു വിമാനം പറന്നുയർന്നത്.
സെസ്ന സി550 ബിസിനസ് ജെറ്റാണ് തകർന്നുവീണത്. ലോസ് ആഞ്ചൽസിനും സാൻ ഡിയാഗോയ്ക്കും മധ്യേയാണു മ്യൂറിയേറ്റ സ്ഥിതി ചെയ്യുന്നത്.