ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സ് മു​ൻ മേ​ധാ​വി ഗോ​ൾ​വാ​ക്ക​റെ വി​മ​ർ​ശി​ക്കു​ന്ന പോ​സ്റ്റ​ർ ഷെ​യ​ർ ചെ​യ്ത കോ​ൺ​ഗ്ര​സ് നേ​താ​വ് ദി​ഗ്‌വി​ജ​യ് സിം​ഗി​നെ​തി​രെ കേ​സ്. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ രാ​ജേ​ഷ് ജോ​ഷി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി.

ര​ണ്ട് വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത​യു​ണ്ടാ​ക്ക​ൽ, പൊ​തു​ക്ര​മ​ത്തി​ൽ വി​ഘാ​തം സൃ​ഷ്ടി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് ദിഗ്‌വിജയ് സിം​ഗി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ രം​ഗ​ത്തെ​ത്തി. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും തെ​റ്റാ​യ പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത് സാ​മൂ​ഹി​ക വി​ദ്വേ​ഷം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ആ​ർ​എ​സ്എ​സ് മു​ൻ ത​ല​വ​ൻ ത​ന്‍റെ ജീ​വി​ത​ത്തി​ലു​ട​നീ​ളം സാ​മൂ​ഹി​ക ഭി​ന്ന​ത​ക​ൾ നീ​ക്കി യോ​ജി​പ്പു​ള്ള സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നും ചൗ​ഹാ​ൻ പ​റ​ഞ്ഞു.1940-73 കാ​ല​ഘ​ട്ട​ത്തി​ൽ ആ​ർ​എ​സ്എ​സ് ത​ല​വ​നാ​യി​രു​ന്നു എം.​എ​സ്. ഗോ​ൾ​വാ​ൾ​ക്ക​ർ.