പാലക്കാട്: വല്ലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുള്‍ നാസറിനെ സ്ഥാനത്തുനിന്നും സിപിഎം മാറ്റി. പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗത്തിന്റെ പരാതിയിലാണ് നടപടി. ചെറുപ്പുളശേരി കോ – ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ അംഗം കൂടിയായ അബ്ദുല്‍ നാസര്‍ ബാങ്കില്‍ നിന്നും ബെനാമി വായ്പ വാങ്ങിയെന്നായിരുന്നു ആരോപണം.
മുതിര്‍ന്ന അംഗത്തിന്റെ പരാതിയില്‍ രണ്ടംഗ കമ്മീഷന് അന്വേഷണം നടത്തിയിരുന്നു. ഏരിയ കമ്മിറ്റി അംഗം എം.എം.വിനോദ്കുമാര്‍, ചെര്‍പ്പുളശ്ശേരി ലോക്കല്‍ സെക്രട്ടറി സി.ജയകൃഷ്ണന് എന്നിവരടങ്ങിയ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.



