ഷിംല: ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും രണ്ട് പേര് മരിച്ചു. ഷിംല, മണ്ഡി, കുളു എന്നിവിടങ്ങളിലെല്ലാം വ്യാപക മഴ തുടരുകയാണ്.
മേഘവിസ്ഫോടനത്തെ തുടര്‍ന്ന് സോളന്‍, ഹാമിര്‍പൂര്‍ ജില്ലകളില്‍ മിന്നല്‍ പ്രളയമുണ്ടായി. പത്തിനഞ്ചോളം റോഡുകള്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസപ്പെട്ടു. ചണ്ഡീഗഡ്-മണാലി ദേശീയ പാത അടക്കം തടസപ്പെട്ടിരിക്കുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ അടക്കം ഇരുന്നൂറോളം പേര് കുടുങ്ങിക്കിടക്കുകയാണ്.
പലയിടത്തും വ്യാപക കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി വളര്‍ത്തുമൃഗങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. നിരവധി വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.



